കോർളി ശ്രീ നരസിംഹമൂർത്തി ക്ഷേത്രം Korli Sri Narasimhamurthy Temple വെങ്കിടങ്ങ് Venkitangu

പുനരുദ്ധാരണവും നവീകരണവും Restoration & Renovation

അഷ്ടമംഗലപ്രശ്നത്തിലെ വിധിപ്രകാരം, തന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണവും തുടർന്ന് നവീകരണകലശവും നടത്തുന്നു. Following the verdict of the Ashtamangalya Prashna and the Thanthri's instructions, the temple is being restored, to be followed by the Naveekarana Kalasham.

01 നവീകരണ കലശംNaveekarana Kalasham

2027 ഏപ്രിൽ 4 മുതൽ 14 വരെ 4 – 14 April 2027

ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ദൈവിക ചൈതന്യവും ശക്തിയും പുനഃസ്ഥാപിക്കുകയും ക്ഷേത്രത്തിന്റെ ആത്മീയ പവിത്രത പുതുക്കുകയും ചെയ്യുന്നതിനായി നടത്തുന്ന നവീകരണ കലശം 2027 ഏപ്രിൽ 4 മുതൽ 14 വരെ കോർളി ക്ഷേത്രത്തിൽ നടത്തുന്നു. The Naveekarana Kalasham — performed to restore the divine energy and power of the deity and to renew the spiritual sanctity of the temple — will be held at Korli Temple from 4 to 14 April 2027.

— ദിവസം ബാക്കിdays to go

ആചാര്യവരണം മുതൽ സമാപനം വരെ പതിനൊന്ന് ദിവസത്തെ താന്ത്രിക ക്രിയകൾ Eleven days of Thantric rites, from the Acharyavaranam to the conclusion

  1. 04 April 2027 ഞായർSunday

    ആചാര്യവരണംAcharyavaranam

    ആചാര്യവരണത്തോടു കൂടി താന്ത്രിക ക്രിയകൾ ആരംഭിക്കുന്നു. The Thantric rites commence with the formal invitation of the presiding Acharya.

  2. 11 April 2027 ഞായർSunday

    പീഠപ്രതിഷ്ഠPeedha Prathishta

    രാവിലെ 8:19 – 10:26  ·  രോഹിണി നക്ഷത്രം 8:19 – 10:26 a.m.  ·  Rohini nakshatra

    ഏപ്രിൽ 11 ഞായറാഴ്ച രാവിലെ 8.19 നും 10.26 നും മദ്ധ്യേ രോഹിണി നക്ഷത്രത്തിൽ പീഠപ്രതിഷ്ഠ നടത്തുന്നു. The consecration of the pedestal is performed on Sunday 11 April, between 8:19 and 10:26 in the morning, under the star Rohini.

  3. 14 April 2027 ബുധൻWednesday

    സമാപനംConclusion

    ഏപ്രിൽ 14 ന് നവീകരണ കലശ കർമ്മങ്ങൾ അവസാനിക്കുന്നു. The Naveekarana Kalasham rites conclude on 14 April.

മുന്നൊരുക്കംPrerequisite

സർപ്പബലി, പായസഹോമം, പുണ്യാഹം തുടങ്ങിയ പരിഹാര കർമ്മങ്ങൾക്കും ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണ പ്രവൃത്തികൾക്കും ശേഷമാണ് നവീകരണകലശം നടത്തേണ്ടത് എന്നാണ് പ്രശ്നവിധി. The Prashna verdict holds that the Naveekarana Kalasham must follow the remedial rites — Sarppa Bali, Paayasa Homam, Punyaham — and the completion of the temple's restoration works.

പ്രധാന പരിപാടികൾ Principal Programmes

തൊഴുവാൻ പ്രധാനം എന്ന് അടയാളപ്പെടുത്തിയ ദിവസങ്ങൾ ഭക്തജനങ്ങൾക്ക് വിശേഷാൽ ദർശനത്തിന് ഉത്തമമാണ്. Days marked special for darshan are the most auspicious for devotees to attend.

  1. 1Apr 4 ആചാര്യവരണം, മുളയിടൽ, സ്ഥലശുദ്ധി, പ്രാസാദ ശുദ്ധി, രക്ഷോഘ്നഹോമം, വാസ്തു കലശ പൂജ, വാസ്തു ബലി, പുണ്യാഹം Acharyavaranam, Mulayidal, Sthalasuddhi, Prasada Suddhi, Rakshoghna Homam, Vaasthu Kalasa Pooja, Vaasthu Bali, Punyaham
  2. 2Apr 5 ഗണപതി ഹോമം, ഉഷപൂജ, പ്രായശ്ചിത്ത ഹോമം, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, ഭഗവതി സേവ Ganapathi Homam, Usha Pooja, Prayaschitha Homam, Chathussuddhi, Dhaara, Panchagavyam, Bhagavathi Seva
  3. 3Apr 6 ശാന്തി ഹോമം, അൽഭുത ശാന്തി ഹോമം, തൽക്കലശാഭിഷേകം Santhi Homam, Albhutha Santhi Homam, Thalkalasabhishekam
  4. 4Apr 7 റായ ശാന്തി ഹോമം, ചോര ശാന്തി ഹോമം, തൽ കലശാഭിഷേകം Raaya Santhi Homam, Chora Santhi Homam, Thalkalasabhishekam
  5. 5Apr 8 ജലദ്രോണി പൂജ, തത്വ ഹോമം, ബ്രഹ്മ കലശപൂജ, തത്വ കലശാഭിഷേകം, അധിവാസ ഹോമം Jaladroni Pooja, Thathwa Homam, Brahma Kalasa Pooja, Thathwa Kalasabhishekam, Adhivasa Homam തൊഴുവാൻ പ്രധാനംSpecial for darshan
  6. 6Apr 9 പരികലശാഭിഷേകം, വലിയ പാണി, ബ്രഹ്മകലശാഭിഷേകം, ബിംബശുദ്ധി കലശ പൂജ Parikalasabhishekam, Valiya Paani, Brahmakalasabhishekam, Bimbasuddhi Kalasa Pooja തൊഴുവാൻ പ്രധാനംSpecial for darshan
  7. 7Apr 10 സംഹാര തത്വഹോമം, നിദ്രാ കലശ പൂജ, ജീവകലശ പൂജ, ജീവോദ്വാസന, പീഠാധിവാസം Samhaara Thathwa Homam, Nidra Kalasa Pooja, Jeevakalasa Pooja, Jeevodvaasana, Peedhaadhivasam
  8. 8Apr 11 പ്രാസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ — രാവിലെ 8:19–10:26, രോഹിണി നക്ഷത്രം, എടവം രാശി (1202 മീനം 28). തുടർന്ന് പായസ പൂജ, പ്രതിഷ്ഠാ ബലി, നടയടയ്ക്കൽ Prasada Prathishta and Peedha Prathishta — 8:19–10:26 a.m., Rohini nakshatra, Edavam rasi (1202 Meenam 28). Followed by Payasa Pooja, Prathishta Bali and Nadayadaykkal തൊഴുവാൻ പ്രധാനംSpecial for darshan
  9. 9Apr 12 പരിവാര പ്രതിഷ്ഠ, സോപാനത്തിങ്കൽ പൂജ, സ്ഥല ശുദ്ധി Parivaara Prathishta, Sopanathinkal Pooja, Sthala Suddhi
  10. 10Apr 13 പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമം, ബ്രഹ്മ കലശപൂജ, കലശാധിവാസം, പ്രാർത്ഥന Prayaschitha Homam, Santhi Homam, Brahma Kalasa Pooja, Kalasaadhivasam, Prarthana
  11. 11Apr 14 രാവിലെ 4:30-ന് നട തുറക്കൽ, കണി കാണിക്കൽ, തൈലാഭിഷേകം, ശ്രീ കലശാഭിഷേകം, ശ്രീ ഭൂതബലി, ദക്ഷിണ Nada opens at 4:30 a.m., Kani Kaanikkal, Thailabhishekam, Sree Kalasabhishekam, Sree Bhoothabali, Dakshina തൊഴുവാൻ പ്രധാനംSpecial for darshan

02 നവീകരണ ദർശനംRenovation Vision

ഇന്നത്തെ അവസ്ഥയും വരാനിരിക്കുന്ന ക്ഷേത്രവും The temple today, and as it will be

പ്രശസ്ത വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് തയ്യാറാക്കിയ വാസ്തുപ്ലാൻ അനുസരിച്ചാണ് നവീകരണം വിഭാവനം ചെയ്തിരിക്കുന്നത്. സ്ലൈഡർ നീക്കി മാറ്റം കാണുക. The renovation follows the vaasthu plan prepared by the renowned vaasthu acharya Kanippayyoor Krishnan Namboothirippad. Drag the slider to see the change.

നവീകരണത്തിന് ശേഷമുള്ള ക്ഷേത്രത്തിന്റെ മുൻഭാഗം
ഇന്നത്തെ ക്ഷേത്രത്തിന്റെ മുൻഭാഗം
ഇപ്പോൾNow നവീകരണത്തിന് ശേഷംAfter renovation
ചുറ്റുമതിലും പ്രവേശനകവാടവുംCompound wall & entrance ചുറ്റുമതിൽ നിർമ്മാണവും പ്രവേശനഭാഗത്തിന്റെ ക്രമീകരണവും. Construction of the compound wall and the ordering of the entrance.
നവീകരണത്തിന് ശേഷമുള്ള നമസ്കാര മണ്ഡപവും ശ്രീകോവിലും
ഇന്നത്തെ ശ്രീകോവിലും തിരുമുറ്റവും
ഇപ്പോൾNow നവീകരണത്തിന് ശേഷംAfter renovation
നമസ്കാര മണ്ഡപവും തിരുമുറ്റവുംNamaskara Mandapam & inner yard വാസ്തുപ്ലാൻ പ്രകാരം നമസ്കാര മണ്ഡപം നിർമ്മിക്കുന്നു; പ്രദക്ഷിണവഴി പാകുന്നു. The Namaskara Mandapam is built to the vaasthu plan and the circumambulation path paved.
നവീകരണത്തിന് ശേഷമുള്ള ക്ഷേത്രസമുച്ചയം
ഇന്നത്തെ ക്ഷേത്രസമുച്ചയം
ഇപ്പോൾNow നവീകരണത്തിന് ശേഷംAfter renovation
ക്ഷേത്രക്കുളവും പരിസരവുംThe temple pond & precincts പരമ്പരാഗത രീതിയിൽ കുളം സംരക്ഷിക്കുകയും പടിക്കെട്ടുകൾ ഒരുക്കുകയും ചെയ്യുന്നു. The pond is protected by conventional methods and proper steps are built.
നവീകരണത്തിന് ശേഷമുള്ള ക്ഷേത്രത്തിന്റെ പുറംകാഴ്ച
ചുറ്റുമതിലും കൊടിമരവും — പുറംകാഴ്ചCompound wall and flagstaff — exterior view
നവീകരിച്ച ക്ഷേത്രസമുച്ചയത്തിന്റെ മാതൃകാ ദൃശ്യം
ചുറ്റമ്പലവും തിരുമുറ്റവും — മാതൃകാ ദൃശ്യംChuttambalam and inner yard — model view
നവീകരണത്തിന് ശേഷമുള്ള അകത്തളം
നമസ്കാര മണ്ഡപവും ശ്രീകോവിലുംNamaskara Mandapam and sanctum

03 പ്രവൃത്തികളും ചെലവുംWorks & Costs

നവീകരണ പ്രവൃത്തികളും ഏകദേശ ചെലവും The renovation works and their estimated cost

വാസ്തുവിധിപ്രകാരം പൂർത്തിയാക്കേണ്ട പ്രവൃത്തികളും അവയുടെ ഏകദേശ ചെലവും താഴെ ചേർക്കുന്നു. The works to be completed as per the vaasthu plan, with their estimated costs, are listed below.

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് 26.11.2017-ൽ നൽകിയ പ്ലാൻ അടിസ്ഥാനമാക്കി, DSR 2021 തൃശ്ശൂർ കോസ്റ്റ് ഇൻഡെക്സ് പ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റ്. Estimate prepared from the drawing received from Kanippayyoor Krishnan Namboothirippad dated 26.11.2017, based on DSR 2021 using the Thrissur Cost Index.

  1. 01

    നമസ്കാര മണ്ഡപ നിർമ്മാണംNamaskara Mandapam construction

    നമസ്കാര മണ്ഡപത്തിന്റെ അടിത്തറയും ബേസ്മെന്റും പൂർത്തിയായിട്ടുണ്ട്. കരിങ്കൽ തൂണുകൾ (4 എണ്ണം), മേൽക്കൂര, തറ പാകൽ, അലങ്കാരപ്പണികൾ, പെയിന്റിംഗ് — ഗ്രൗട്ടിംഗ് — പോളിഷിംഗ് തുടങ്ങിയ ഫിനിഷിംഗ് ജോലികൾ എന്നിവയാണ് ഇനി ബാക്കിയുള്ളത്. The foundation and basement for the Namaskara Mandapam are complete. What remains is four karinkallu pillars, the roof, flooring, ornamental work, and finishing such as painting, grouting and polishing.

    ₹4,00,000 (നാല് ലക്ഷം രൂപ)(Rupees four lakh)
  2. 02

    ചുറ്റുമതിൽ നിർമ്മാണംCompound wall construction

    മുൻവശത്ത് ക്ഷേത്രക്കുളം അതിർത്തി പങ്കിടുന്നതിനാൽ കുളത്തിന്റെ അടിനിരപ്പിൽ നിന്ന് ആരംഭിക്കുന്ന കോൺക്രീറ്റ് മതിൽ വേണ്ടിവരും. ഇത് വളരെ ചെലവേറിയതാകയാൽ ചെയിൻ ലിങ്ക് വേലിയാണ് നിശ്ചയിച്ചിട്ടുള്ളത്. ബാക്കി മൂന്ന് വശങ്ങളിലും ബ്ലോക്ക് വർക്ക് പൂർത്തിയായി; പ്ലാസ്റ്ററിംഗും പെയിന്റിംഗുമാണ് ശേഷിക്കുന്നത്. On the front side the temple pond shares the boundary, so a concrete wall rising from the pond bed would be needed. As this would be very expensive, a chain-link fence is planned instead. On the remaining three sides the block work is complete — plastering and painting remain.

    ₹7,00,000 (ഏഴ് ലക്ഷം രൂപ)(Rupees seven lakh)
  3. 03

    പ്രധാന ബലിക്കല്ല് പുനരുദ്ധരിക്കൽRestoration of the main Balikkallu

    പ്രതിഷ്ഠയ്ക്ക് മുന്നിലുള്ള പ്രധാന ബലിക്കല്ല് കേടുപാടുള്ള അവസ്ഥയിലാണ്. അത് ഇളക്കിമാറ്റി കേടുപാട് തീർത്ത് പുനഃസ്ഥാപിക്കണം. ചുറ്റുമുള്ള കല്ലുകളും ഇളക്കി വീണ്ടും പാകണം. ബലിക്കല്ലിന് ചുറ്റും സംരക്ഷണ ഗ്രിൽ സ്ഥാപിക്കും. The main Balikkallu in front of the deity is damaged. It must be removed, rectified and refixed, the surrounding stones relaid, and a protective grill fitted around it.

    ₹1,60,000 (ഒരു ലക്ഷത്തി അറുപതിനായിരം രൂപ)(Rupees one lakh sixty thousand)
  4. 04

    പ്രദക്ഷിണവഴി നിർമ്മാണംPradakshina Vazhi (circumambulation path)

    ചുറ്റമ്പലത്തിന് പുറത്ത് ഭക്തർ പ്രദക്ഷിണം വെക്കുന്ന വഴി കുറഞ്ഞത് ഏഴടി വീതിയിൽ കരിങ്കല്ല് പാകി നിർമ്മിക്കണം. The path outside the chuttambalam on which devotees circumambulate the deity is to be paved with karinkallu stone, at least seven feet wide.

    ₹4,00,000 (നാല് ലക്ഷം രൂപ)(Rupees four lakh)
  5. 05

    ക്ഷേത്രത്തിന്റെ മേൽക്കൂര, വലിയമ്പലം എന്നിവയുടെ പുനരുദ്ധാരണംRestoration of the temple roof and the Valiyambalam

    ക്ഷേത്രത്തിന്റെയും വലിയമ്പലത്തിന്റെയും ഓട് മേഞ്ഞ മേൽക്കൂര കഴുക്കോലും പലകയും സഹിതം അഴിച്ചുമാറ്റി, കേടുപാടുകൾ തീർത്ത ശേഷം എം.പി. ഓട് മേഞ്ഞ് പുനർനിർമ്മിക്കണം. വലിയമ്പലം, തിടപ്പിള്ളി എന്നിവയുടെ തറ പാകലും പെയിന്റിംഗും ഇതിൽ ഉൾപ്പെടുന്നു. The tiled roofing of the temple and the Valiyambalam, with battens and boarding, is to be dismantled, damaged parts repaired, and the roof re-laid with MP tiles. Flooring of the Valiyambalam and Thidappilly, and painting, are included.

    ₹4,00,000 (നാല് ലക്ഷം രൂപ)(Rupees four lakh)
  6. 06

    ക്ഷേത്രക്കുള സംരക്ഷണ പ്രവർത്തനങ്ങളും പടിക്കെട്ടുംTemple pond protection works and steps

    ബാക്കിയുള്ള രണ്ട് വശങ്ങളിൽ പി.വി.സി. കോട്ടഡ് ചെയിൻ ലിങ്ക് വേലി പോലുള്ള പരമ്പരാഗത രീതികളിൽ കുളം സംരക്ഷിക്കണം. തന്ത്രി, ശാന്തിക്കാർ, ഭക്തജനങ്ങൾ എന്നിവർക്കായി ശരിയായ പടിക്കെട്ടുകൾ നിർമ്മിക്കണം. നടപ്പാതകളും, അഷ്ടമംഗലപ്രശ്നത്തിൽ നിർദ്ദേശിച്ച പ്രകാരമുള്ള കുളം വൃത്തിയാക്കലും ഇതിൽ ഉൾപ്പെടുന്നു. The pond is to be protected on the remaining two sides by conventional methods such as PVC-coated chain-link fencing. Proper steps are to be built for the Thanthri, the Santhis and devotees. Pathways, and the cleaning of the pond as instructed in the Ashtamangala Prashnam, are included.

    ₹5,00,000 (അഞ്ച് ലക്ഷം രൂപ)(Rupees five lakh)
  7. 07

    നടപ്പുര നിർമ്മാണംNadappura construction

    ക്ഷേത്രത്തിന് മുന്നിൽ നടപ്പുര നിർമ്മിക്കുന്നു — അടിത്തറ, സ്റ്റീൽ ട്രസ് വർക്ക്, കരിങ്കല്ല് പാകിയ തറ എന്നിവ ഉൾപ്പെടെ. Construction of the Nadappura in front of the temple, including the foundation, steel truss work and karinkallu flooring.

    ₹9,90,000 (ഒൻപത് ലക്ഷത്തി തൊണ്ണൂറായിരം രൂപ)(Rupees nine lakh ninety thousand)

മുഴുവൻ നവീകരണ പ്രവർത്തനങ്ങൾAll renovation works

₹35,50,000

(മുപ്പത്തിയഞ്ച് ലക്ഷത്തി അൻപതിനായിരം രൂപ)(Rupees thirty-five lakh fifty thousand)

നവീകരണ കലശംNaveekarana Kalasham

₹16,50,000

(പതിനാറ് ലക്ഷത്തി അൻപതിനായിരം രൂപ)(Rupees sixteen lakh fifty thousand)

ആകെ ഏകദേശ ചെലവ്Total estimated cost

₹52,00,000

(അമ്പത്തിരണ്ട് ലക്ഷം രൂപ മാത്രം)(Rupees fifty-two lakh only)

04 അഷ്ടമംഗലപ്രശ്നംAshtamangalya Prashna

ദേവചൈതന്യം ക്ഷയോന്മുഖം —
പ്രശ്നവിധി പറയുന്നത്
The divine glory at low ebb —
what the Prashna revealed

ഒരു കാലത്ത് പ്രൗഢിയും ദേവചൈതന്യവും ഈ ക്ഷേത്രത്തിൽ നിറഞ്ഞ് നിന്നിരുന്നുവെങ്കിലും കാലാന്തരത്തിൽ അതിന് ക്ഷയം സംഭവിച്ചു. ഇന്ന് ക്ഷേത്രത്തിൽ ദേവചൈതന്യം വളരെ കുറഞ്ഞ അവസ്ഥയിലായിട്ടുണ്ട് എന്നതാണ് ഭക്തജനങ്ങളുടെ അനുഭവം.

Though the temple overflowed with grandeur and divine glory in the past, the same waned with the passage of time. Devotees have experienced that the divine splendour is at low ebb right now.

ക്ഷയിച്ചുകൊണ്ടിരിക്കുന്ന ദേവചൈതന്യത്തെ വർദ്ധിപ്പിച്ച് എങ്ങിനെ അനുഗ്രഹകലയാക്കി മാറ്റാം എന്ന ചിന്ത ഭക്തജനങ്ങളെ കാര്യമായി അലട്ടാൻ തുടങ്ങിയതിന്റെ ഫലമായി അഞ്ഞൂർ ശ്രീ രമേഷ് പണിക്കരുടെ നേതൃത്വത്തിൽ ഒരു അഷ്ടമംഗലപ്രശ്നം ക്ഷേത്രത്തിൽ നടത്തുകയുണ്ടായി.

They began to be bothered about reinforcing the divine radiance so as to raise it to a sublime level of blessing. It led to an Ashtamangalya Prashna being organised in the temple, supervised by Anjur Sri Ramesh Panikkar.

പ്രശ്നപ്രകാരം ദേവചൈതന്യം വളരെ ക്ഷീണാവസ്ഥയിലാണെന്ന് തെളിഞ്ഞ് കാണുകയുണ്ടായി. ദേവകോപലക്ഷണങ്ങൾ തന്നെ പ്രശ്നത്തിൽ പ്രകടമായി കണ്ടു. ക്ഷേത്രത്തിലെ നരസിംഹചൈതന്യം മഹത്ത്വപൂർണ്ണമാണെന്നും ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ അംഗങ്ങളും ചടങ്ങുകളും ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായും പ്രശ്നത്തിൽ തെളിയുകയുണ്ടായി.

Accordingly, it became quite clear that the divine glory is indeed at a very exhausted level. Signs of the deity's anger too manifested evidently while seeking divine answers. It also emerged that the glory of Lord Narasimha in the temple is immense and that the temple used to have all the ceremonial features associated with a great temple.

ക്ഷേത്രത്തിന്റെ അപചയം നാട്ടുകാർക്കും ദോഷമായി തീർന്നിട്ടുണ്ട് The decline of the temple's glory has proved disadvantageous even to the local residents

  • സന്താനദുരിതംMiseries regarding children
  • വിവാഹപ്രയാസങ്ങൾDifficulties in marriage
  • വിദ്യാതടസ്സംImpediments in education
  • അകാലമൃത്യുUntimely demise
  • വിഷാദരോഗംDepression
  • അഗ്നിഭയംFire accidents
  • സ്ഥാനഭ്രംശംFall from position
  • മാനഹാനിLoss of honour
  • ദുഷ്കീർത്തിBad name
  • കർമ്മതടസ്സങ്ങൾObstacles in profession
  • ദാമ്പത്യസുഖഹാനിLoss of wedded joy

എന്നിങ്ങനെ പലവിധ ദുരിതങ്ങളും ഈ നാട്ടുകാർക്ക് അനുഭവിക്കേണ്ടി വരുന്നതായും പ്രശ്നത്തിൽ തെളിഞ്ഞിട്ടുണ്ട്. The picture that emerges from the divination is disturbing indeed.

പ്രശ്ന വിധിThe verdict

ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്ന ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനും അതുവഴി നാടിന്റെ സർവ്വതോന്മുഖമായ അഭിവൃദ്ധിക്കും വേണ്ടി, തന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണവും, സർപ്പബലി, പായസഹോമം തുടങ്ങിയ പരിഹാര കർമ്മങ്ങൾക്ക് ശേഷം ക്ഷേത്രത്തിൽ നവീകരണകലശവും നടത്തേണ്ടതാണെന്ന് പ്രശ്നവിധിയായി ദൈവജ്ഞർ മുന്നോട്ട് വെച്ചിട്ടുണ്ട്. The diviners have suggested that the deity be restored to its earlier glory so that comprehensive progress and prosperity are ushered in. The Thanthri's instructions about renovating the temple are to be heeded. After remedial rites like Sarppa Bali and Paayasa Homam, the renovation Kalasha should also be performed ceremonially.

  1. 1

    പരിഹാര കർമ്മങ്ങൾRemedial rites

    സർപ്പബലി, പായസഹോമം, പുണ്യാഹം തുടങ്ങിയ കർമ്മങ്ങൾ ജീർണ്ണോദ്ധാരണത്തിന് മുൻപായി നടത്തുന്നു. Sarppa Bali, Paayasa Homam and Punyaham are performed before the restoration begins.

  2. 2

    ജീർണ്ണോദ്ധാരണംRestoration

    ചുറ്റുമതിൽ, മണ്ഡപം, കുളസംരക്ഷണം തുടങ്ങിയ നിർമ്മാണങ്ങൾ വാസ്തുവിധിപ്രകാരം പൂർത്തിയാക്കുന്നു. The compound wall, mandapam, pond protection and other works are completed according to the vaasthu plan.

  3. 3

    നവീകരണകലശംNaveekarana Kalasham

    നിർമ്മാണങ്ങൾ പൂർത്തിയായ ശേഷം തന്ത്രിയുടെ നേതൃത്വത്തിൽ 2027 ഏപ്രിൽ 4–14 തീയതികളിൽ കലശം നടത്തുന്നു. Once the works are complete, the Kalasham is performed under the Thanthri from 4 to 14 April 2027.

05 സഹായിക്കാംContribute

ഭക്തജനങ്ങളുടെ സഹകരണംThe co-operation of devotees

കോർളി ശ്രീനരസിംഹമൂർത്തി ക്ഷേത്രത്തിൽ നടത്തുന്ന ജീർണ്ണോദ്ധാരണ കർമ്മങ്ങളിലും നവീകരണകലശത്തിലും നല്ലവരായ എല്ലാ ഭക്തജനങ്ങളുടേയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. The generous help and co-operation of all devotees is humbly solicited for the restoration and renovation measures, including for the Naveekarana Kalasham, at the Korli Sri Narasimhamurthy temple.

ബാങ്ക് വിവരങ്ങൾBank details

KORALI KSHETHRA KSHEMASAMITHI

A/c No
1562101018413
IFSC
CNRB0001562
MICR
680015103
ബാങ്ക്Bank
Canara Bank, Padoor Branch

കേരള സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് 2025 പ്രകാരം രജിസ്റ്റർ ചെയ്ത കോറളി ക്ഷേത്ര ക്ഷേമസമിതി — രജി. നമ്പർ TSR/355/2026 (29-07-2026), DARPAN ID KL/2026/1184029. The Korali Kshethra Kshemasamithi is registered under the Kerala Societies Registration Act, 2025 — Reg. No. TSR/355/2026 (29-07-2026), DARPAN ID KL/2026/1184029.

സ്കാൻ ചെയ്യാംScan

യു.പി.ഐ. — സ്കാൻ ചെയ്ത് നൽകാംUPI — scan & pay

കോർളി ക്ഷേത്രത്തിലേക്ക് സംഭാവന നൽകാനുള്ള യു.പി.ഐ. ക്യു.ആർ. കോഡ്
ppr.01562.27022024.00528113@cnrb

ഏത് യു.പി.ഐ. ആപ്പ് ഉപയോഗിച്ചും സ്കാൻ ചെയ്യാം. Scan with any UPI app.

ക്ഷേത്രത്തിലേക്കുള്ള വഴിDirections to the temple

ക്ഷേത്രത്തിലേക്കുള്ള വഴി കാണിക്കുന്ന ക്യു.ആർ. കോഡ്
Google Maps-ൽ തുറക്കുകOpen in Google Maps

ബന്ധപ്പെടാൻContact

  • ഷാജു പത്യാലShaju Pathyala പ്രസിഡന്റ്President 9656491920
  • ബിജു ഉള്ളന്നൂർBiju Ullannur ട്രസ്റ്റി & അഡ്മിനിസ്ട്രേറ്റർTrustee & Administrator 9946150175
  • സുബ്രഹ്മണ്യൻ നടുവിൽപുരയ്ക്കൽSubrahmanian Naduvilpurakkal സെക്രട്ടറിSecretary 9946248952
  • ശിവരാമൻ ടി.കെ.Sivaraman T.K. ട്രഷറർTreasurer 8113836722

ക്ഷേത്രകമ്മറ്റിThe Temple Committee

  • ഷാജു പത്യാലShaju Pathyalaപ്രസിഡന്റ്President
  • ബിജു ഉള്ളന്നൂർBiju Ullannurട്രസ്റ്റി & അഡ്മിനിസ്ട്രേറ്റർTrustee & Administrator
  • സുബ്രഹ്മണ്യൻ എൻ.വി.Subrahmanian N.V.സെക്രട്ടറിSecretary
  • ശിവരാമൻ ടി.കെ.Sivaraman T.K.ട്രഷറർTreasurer
  • കേണൽ തിലകരാജ്Colonel Thilakarajകോർഡിനേറ്റർCo-ordinator